ട്രൈബ്യൂണല്‍ കേസ്; സെന്‍കുമാറിനു അനുകൂല വിധി

0
81

സെന്‍കുമാറിനു അനുകൂലമായി വീണ്ടും ഹൈക്കോടതി ഉത്തരവ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് സെന്‍കുമാറിനെ പരിഗണിച്ചുകൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഇതാണ് സര്‍ക്കാരിനു തിരിച്ചടിയായിരിക്കുന്നത്.

കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയോലോചിച്ച് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രത്തിന് എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ വിയോജനക്കുറിപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കുന്നതിന് തടസ്സമല്ല.

മൂന്നാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here