നടിയുടെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച കേന്ദ്രസാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയുടെ അന്വേഷണങ്ങള്‍ രാഷ്ട്രീയനേതാക്കളിലേക്കും നീണ്ടേക്കും. മധ്യകേരളത്തിലെ ഒരു യുവ എം.എല്‍. എ അടക്കം ദിലീപുമായി ബന്ധമുള്ള പലരും സംശയത്തിന്റെ നിഴലിലാണ്.
യുവനേതാവ് സിനിമാ മേഖലയിലുള്ള പലര്‍ക്കുംവേണ്ടി മലയോര മേഖലകളില്‍ സ്ഥലംവാങ്ങി നല്‍കിയിട്ടുണ്ടെന്നു പറയുന്നു. ഇതില്‍ മിക്കതും ഇവരുടെ വരുമാനരേഖകളുമായി പൊരുത്തപ്പെടുന്നതല്ല. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് മൊഴികള്‍ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയാലേ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂവെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.
കേസ് ഡയറിയോ മറ്റ് വിശദാംശങ്ങളോ ആവശ്യമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രം മതിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കവേ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതില്‍ നിയമതടസ്സമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.