ഐ.ജി ദിനേന്ദ്ര കശ്യപിനെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കൂടാതെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും.
പോലീസിന്റെ തലപ്പത്തു നടത്തിയ അഴിച്ചു പണിയില്‍ ഐ.ജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചില്‍നിന്ന് ഹെഡ്ക്വാട്ടേഴ്സ് ഐജിയായി മാറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബെഹ്റ രംഗത്തെത്തിയത്.