നടിയെ ആക്രമിച്ച കേസ്; സിദ്ദിഖിനെ ചോദ്യം ചെയ്തു

0
71

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപുമായി ഏറെ അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

നടിയുമായി പിണക്കങ്ങള്‍ക്കു കാരണമായ സംഭവത്തിനു ആധാരമായ സ്റ്റേജ് ഷോയില്‍ സിദ്ദിഖും പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

അതേസമയം അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമോയെന്നും പറയാനാവില്ലെന്നും എസ്പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here