നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്ത് 31 ന് സ്ഥാനമൊഴിഞ്ഞെന്ന് അറിയിച്ച പനഗരിയ രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അധ്യാപന രംഗത്തേക്ക് മടങ്ങിപ്പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഇക്കണോമിക്സ് പ്രഫസറായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.
ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് പകരം നീതി ആയോഗ് കൊണ്ടുവന്നപ്പോള്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് നിയമിച്ച വ്യക്തിയായിരുന്നു പനഗരിയ ആഗസ്റ്റ് 31ന് സ്ഥാനം ഒഴിയും.നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്‍മാനാണ് സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗരിയ. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ’ എന്നതാണ് ‘നീതി’ എന്നതിന്റെ പൂര്‍ണരൂപം.
62കാരനായ പനഗരിയ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും കൊളംബി സര്‍വകലാശാലയില്‍ അധ്യാപകനുമായിരുന്നു. ലോക ബാങ്ക്, ഐ.എം.എഫ്, വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.