പതിനഞ്ചു ലക്ഷം താങ്ങാനാകില്ല; മദനി കേരളത്തിലേക്ക് ഇല്ല

0
99


പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോചനപ്പെടുത്താന്‍ കഴിയുമോയെന്ന് ആശങ്ക. കേരളത്തിലേക്ക് പോകാന്‍ പതിനഞ്ച് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.എസിപി റാങ്കിലുള്ള രണ്ടു ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവ മഅദനി വഹിക്കണം. ഇതൊക്കെ ചേര്‍ത്ത് ജി.എസ്.ടി.അടക്കമുള്ള ബില്ലാണ് മഅദനിയുടെ അഭിഭാഷകന് കര്‍ണാടക പോലീസ് നല്‍കിയിരിക്കുന്നത്. പോലീസുകാരുടെ വിമാനയാത്ര ചെലവ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേരുമ്പോള്‍ ഭീമമായ തുക വരും.എന്നാല്‍ ഇത്ര വലിയ തുകകെട്ടിവെച്ച് യാത്ര നടത്താനാവില്ലെന്നാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ നിലപാട്. മറ്റു കാര്യങ്ങള്‍ അഭിഭാഷകരുമായി ചേര്‍ന്ന് ആലോചിച്ചതിന് ശേഷം പറയാമെന്നും മഅദനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here