പത്രിക തള്ളി, ബംഗാളില്‍ നിന്നും സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിയില്ല

0
348


ബംഗാളില്‍നിന്നുള്ള സി.പി.എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ഥി ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശപത്രിക തള്ളി. ഇതോടെ സീതാറാം യെച്ചൂരിയുടെ കാലാവധിക്കുശേഷം സി.പി.എമ്മില്‍നിന്ന് പുതിയ അംഗം തെരഞ്ഞെടുക്കപ്പെടില്ലെന്ന് ഉറപ്പായി. പത്രികക്കൊപ്പം വെക്കേണ്ട ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലെ പിഴവാണ് പത്രിക തള്ളുന്നതിലേക്ക് നയിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ പ്രദീപ് ഭട്ടാചാര്യ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഒഴിവുവരുന്ന അഞ്ച് സ്ഥാനങ്ങളിലേക്ക് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here