പാചകവാതക സിലിണ്ടര്‍; പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡിയില്‍ മാറ്റമില്ല

0
79

2018 മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി അവസാനിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡിയില്‍ മാറ്റം വരുത്തില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരമായിരിക്കും അര്‍ഹതപ്പെട്ടവര്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കുക.

ഈ സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കില്ലെന്നും, പാചകവാതക വില കൂട്ടാനും സബ്സിഡി കുറയ്ക്കാനുമുള്ള തീരുമാനം യുപിഎ സര്‍ക്കാരിന്റേതാണെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. എംപിമാരായ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാചകവാതക സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. വിഷയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായതിനെത്തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവയ്ക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here