പി.യു ചിത്ര: കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

0
85
P U CHITHRA

ലോക അത്‌ലറ്റിക് മീറ്റിൽ പി.യു ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ചിത്രയെ മീറ്റിൽ പങ്കെടുപ്പിക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ അത്‌ലറ്റിക് ഫെഡറേഷൻ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ചിത്ര വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയലക്ഷ്യ ഹരജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോൾ ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു. ഫെഡറേഷന്‍റെ ഉത്തരവാദിത്വപ്പെട്ട ആളുകളെല്ലാം ലോക അത്‌ലറ്റിക് മീറ്റിനായി ലണ്ടനിലാണെന്നും അവർ മടങ്ങിവന്ന ശേഷം വിശദീകരണം നൽകാമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ സിംഗിൾ ബെഞ്ച് ഫെഡറേഷന്‍റെ ആവശ്യം തള്ളി കേസ് ഡിവിഷൻ ബെഞ്ചിന് വിടുകയായിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിശദീകരണം നൽകണമെന്ന് ഫെഡറേഷനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here