ബിജെപി നേതാക്കളുടെ കോഴ :കുമ്മനത്തിന്റെ മൊഴിയെടുക്കും, ലോകായുക്ത അനേഷണം തുടങ്ങി

0
104

മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാന്‍ കോടികള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെയും സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിന്റെയും പങ്ക് ലോകായുക്ത നേരിട്ട് അന്വേഷിക്കും. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണിത്. ഇരുവര്‍ക്കും ലോകായുക്ത നോട്ടീസയച്ചു. കോഴ സ്ഥിരീകരിച്ച ബിജെപി അന്വേഷണറിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ഹാജരാക്കാനും ഉത്തരവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴിയെടുക്കാനും ലോകായുക്ത തീരുമാനിച്ചു. 30ന് ഹാജരാകാന്‍ കുമ്മനത്തിന് നോട്ടീസയക്കും. തൃശൂര്‍ വരന്തരപ്പിള്ളിയിലെ ടി എന്‍ മുകുന്ദനാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

ബിജെപി നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷനാണ് ആര്‍ എസ് വിനോദ് അടക്കമുള്ള നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്. വര്‍ക്കല ആര്‍ എസ് മെഡിക്കല്‍കോളേജിന് അനുമതി ലഭിക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇതോടൊപ്പം ചെര്‍പ്പുളശേരിയില്‍ തുടങ്ങാനിരുന്ന കേരള മെഡിക്കല്‍കോളേജിന് അനുമതി ലഭിക്കാന്‍ അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്നും പരാതിയുണ്ട്. നേതാക്കളുടെ ബിനാമിയായ സതീഷ്‌നായര്‍ക്ക് പണം കൈമാറിയെന്ന് കോളേജ് ഉടമ ആര്‍ ഷാജിയും പണം കൈപ്പറ്റിയെന്ന് വിനോദും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here