മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പ്രയോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി; രോഷപ്രകടനം അനവസരത്തില്‍ എന്ന് വിലയിരുത്തല്‍

0
101

 

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘കടക്ക് പുറത്ത്’ പ്രയോഗത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു അതൃപ്തി. അനവസരത്തില്‍ ഉള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.

ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള സിപിഎം-ബിജെപി ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം എന്ന തോന്നല്‍ ഉണ്ടാക്കിയതും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. തുടരുന്ന അക്രമ സംഭവങ്ങള്‍ക്കിടെ സിപിഎം-ബിജെപി ഉന്നത നേതൃചര്‍ച്ച തുടങ്ങുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പാണ് സിപിഎം നേത്രുത്വത്തെ സ്തബ്ദമാക്കി മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്.

നേരത്തെ ഹാളില്‍ ഉണ്ടായിരുന്ന ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ ദൃശ്യം പകര്‍ത്തുന്നതിന്നിടെയാണ് മുഖ്യമന്ത്രി അങ്ങോട്ടേക്ക് എത്തുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കടക്ക് പുറത്ത് എന്ന ആക്രോശം ഉയര്‍ത്തുകയും ചെയ്തത്. ഈ ആക്രോശം ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ എത്തിയിരിക്കുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറിയായ സിതാറാം യെച്ചൂരി രാജ്യസഭാ സീറ്റിനു കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മ്ത്സരിക്കണോ എന്ന ചര്‍ച്ച സിപിഎം കേന്ദ്ര കമ്മറ്റിയില്‍ നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പ് ഒരു ഇംഗ്ലീഷ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിന്നിടെ പിണറായി ഈ നീക്കത്തിന് എതിരായി രംഗത്ത് വന്നിരുന്നു.

ഈ കാര്യത്തില്‍ പിബി അംഗമായ മുഖ്യമന്ത്രിയോട് പാര്‍ട്ടി നേതൃത്വം നീരസം രേഖപ്പെടുത്തുകയും പിബി തീരുമാന വിശദീകരണ വേളയില്‍ പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരി അത് എടുത്ത് പറയുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായിക്ക് എതിരായ വികാരം ഒരു വികാരം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ രാജ്യസഭാ സീറ്റ് വിവാദത്തോടെ ഉയര്‍ന്നിരിക്കുന്നതിന്നിടെയാണ് മാധ്യമങ്ങള്‍ക്ക് എതിരായ മുഖ്യമന്ത്രിയുടെ ആക്രോശം ശരിയായില്ലാ എന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ പരിപാടിയിലേക്ക് ക്ഷണം നല്കിയിരുന്നില്ലാ എന്നു പറഞ്ഞു മുഖ്യമന്ത്രി വീണ്ടും വിവാദത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷണം ആവശ്യമില്ലാ എന്ന കാര്യം മറന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവം പുറത്ത് വന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here