കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഒരേ നീതിയെങ്കില്‍ നടി റിമ കല്ലിങ്കലിനെതിരെ കേസ് വരും. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടന് അജു വര്‍ഗീസിനെതിരെയുള്ള കേസ് നിലനില്ക്കും എന്ന് ഹൈക്കോടതി നിലപാട് എടുത്തതോടെ ഇതേ കുറ്റം ചെയ്ത നടി റിമ കല്ലിങ്കലിനെതിരെയും കേസ് വരും.
തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് അജു വര്‍ഗീസ് നല്കിയ ഹര്‍ജിയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളാണ് കേസ് റിമയ്ക്കെതിരെയും തിരിക്കുന്നത്. അജു വര്‍ഗീസ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നല്കിയ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആണ് നടിയുടെ പേര് വെളിപ്പെടുത്തിയത്.
റീമ നടിക്ക് അനുകൂലമായ് നല്കിയ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആണ് നടിയുടെ പേര് വെളിപ്പെടുത്തിയത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നതോടെ ഇരുവര്‍ക്കും എതിരെ കേസ് വരുമെന്നതാണ് നിലവിലെ അവസ്ഥ. ആക്രമിക്കപ്പെട്ട നടി കത്തു നൽകിയതിന്റെ പേരിൽ റിമയ്ക്കെതിരെ പോലീസ് കേസ് എടുക്കാതിരുന്നത്.
ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തില്‍ അജുവിനെതിരെ പരാതി ഇല്ലെന്നു പറഞ്ഞിരുന്നു. പക്ഷെ ഹൈക്കോടതി ഈ സത്യവാങ്മൂലം പരിഗണിക്കുന്ന വേളയില്‍ നല്കിയ പരാമര്‍ശങ്ങള്‍ ആണ് റിമയ്ക്ക് വിനയാകുന്നത്. ഈ കേസില്‍ റിമ കല്ലിങ്കലിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.