ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

0
62

ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയിരുന്നത് ദുജാനാണ്.

ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍കാരനായ ഇയാളുടെ തലയ്ക്ക് പോലീസ് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.

അടുത്തിടെ അമര്‍നാഥ് യാത്രികര്‍ക്കുനേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദുജാനയുടെ വലംകൈയായ അബു ഇസ്മായില്‍ ആണെന്നാണ് പോലീസ് കരുതുന്നത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി എസ്പി വായിദ് പറഞ്ഞു.

ദുജാനയുടെ വധത്തോടെ സമീപകാലത്തെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here