അഫ്ഗാനില്‍ മുസ്‌ലിം പള്ളിക്കുനേരെ ചാവേറാക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു

0
64

അഫ്ഗാനിസ്ഥാന്‍ ഷിയാ പള്ളിയില്‍ ചാവേറാക്രണം. ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്തിലിലെ പള്ളിയിലാണ് സംഭവം. ഇതില്‍ അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. പുരക്കേറ്റവരുടെ നില അതീവഗുരുതരമായി തുടരുന്നു.

പള്ളിയ്ക്കുള്ളില്‍ തോക്കുമായി കടന്നുവന്ന ഒരാള്‍ വെടിവെയ്ക്കുകയായിരുന്നു. മറ്റൊരാള്‍ ചാവേര്‍ സ്‌ഫോടനവും നടത്തി. പിന്നീട് ഇവര്‍ രണ്ടുപേരും കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഷിയാ വിഭാഗക്കാര്‍ കൂടുതലായി കാണപ്പെടുന്ന ഇറാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ഈ വര്‍ഷം മാത്രം ഇതുവരെ 1700 പേരാണ് വിവിധ സ്‌ഫോടനങ്ങളിലായി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here