ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം; എന്നാല്‍ ദിലീപുമായി പരിചയമില്ല: ചോദ്യം ചെയ്യല്‍ വേളയില്‍ നടി ശ്രിത ശിവദാസ്

0
151


ആലുവ : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത് പരിചയമുണ്ടെന്ന് നടി ശ്രിത ശിവദാസ്. എന്നാല്‍ ദിലീപുമായി പരിചയമില്ലെന്ന് നടി വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള വൈരാഗ്യത്തിന്റെ ആഴമറിയാന്‍ നടി ശ്രിതയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നടി ഇങ്ങിനെ മറുപടി നല്‍കിയത്.

നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴിയെടുത്തത്. ദിലീപും നടിയുമായി അടുത്ത് ബന്ധമുള്ള മിക്കവരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പോലീസ് ശ്രിതയുടെയും മൊഴി എടുത്തത്. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ശ്രിത ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്.

ദിലീപുമായുള്ള പ്രശ്നങ്ങള്‍ ശ്രിതയുമായി നടി പങ്കുവച്ചിരുന്നതായി പോലീസിനു സൂചനകള്‍ ലഭിച്ചിരുന്നു. കേസിലെ മുഖ്യപ്രതി ഒന്നാംപ്രതി പള്‍സര്‍ സുനിയെ പൊലീസ് കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തു.

ചോദ്യം ചെയ്ത് കഴിഞ്ഞദിവസം പോലീസ് വിട്ടയച്ച ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തത്. കേസില്‍ വിവാദ നായകന്‍റെ റോള്‍ എടുത്തണിഞ്ഞ നടന്‍ സിദ്ദിഖിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here