ആർഭാട വിവാഹം വേണ്ടെന്ന് നമിത പ്രമോദ്

0
432

താരവിവാഹങ്ങളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെങ്കിലും അത്തരം വിവാഹങ്ങൾ കാണാൻ ഇഷ്ടമാണെന്ന് നമിതാ പ്രമോദ്. പല താരങ്ങളുടെയും വിവാഹ വീഡിയോ താരം യു ട്യൂബിൽ കാണാറുണ്ട്. മറ്റൊന്നിനുമല്ല, കല്യാണ സാരി, പങ്കെടുത്തവരുടെ ഉൾപ്പെടെ വസ്ത്രങ്ങൾ എന്നിവ സൂഷ്മമായി നോക്കി കാണും. ഫഹദ് – നസ്റിയ, അമലാപോൾ, സംവൃത ഇവരുടെയെല്ലാം വിവാഹ വീഡിയോ പല തവണ ആവർത്തിച്ച് കണ്ട് മനസിലാക്കി.

സംവൃത കല്യാണത്തിന് വൈറ്റ് സാരിയാണ് അണിഞ്ഞത്. അതിന്റെ എലഗന്റ് നന്നായി. റിമ കല്ലിങ്കൽ ഓഫൈ്വറ്റ് സാരിയാണ് ഉടുത്തത്. നിറയെ ഹാന്റ് വർക്കുള്ള ബൽസും അതും ഇഷ്ടമായി. പളപളപ്പുള്ള മഞ്ഞയും ചുവപ്പും പട്ടുസാരികളേക്കാൾ ഞാൻ വെള്ളയോ കുറുപ്പോ ഡിസൈനർ വെയർ ധരിക്കാനാണ് താരത്തിന് ഇഷ്ടം. നമിത ഉടുപ്പുകളെല്ലാം സ്വന്തമായി ഡിസൈൻ ചെയ്ത് വ്യത്യസ്തമാക്കാറുണ്ട്. നോർത്തിന്ത്യക്കാർ തഴഞ്ഞ ലോങ് അനാർക്കലി പോലുള്ള വേഷങ്ങൾ കേരളത്തിൽ പലരും ഇടുന്നത് കാണുമ്പോൾ വെഷമം തോന്നും.

കേരളത്തിന്റെ തനത് രീതിയിൽ കല്യാണം വേണമെന്നാണ് ആഗ്രഹം.  വീട്ടുകാരും അടുത്ത ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെയായി ചെറിയ ഗ്രൂപ്പ് മതി. വലിയ ആർഭാടത്തോടെയുള്ള വിവാഹം താരത്തിന് ആഗ്രഹമില്ല. ആർഭാടവും സ്വർണവും ഒന്നും തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന് നമിത പറഞ്ഞു. വിവാഹം കഴിഞ്ഞും അഭിനയിക്കാനാണ് നമിതയ്ക്ക് ഇഷ്ടം.

LEAVE A REPLY

Please enter your comment!
Please enter your name here