ഉത്തര കൊറിയയുമായി യുദ്ധത്തിനു തയ്യാറെന്ന് അമേരിക്ക

0
67

ഉത്തര കൊറിയയെ യുദ്ധത്തിലൂടെ നേരിടാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍. എന്‍ബിസി ഷോയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബാലിസ്റ്റിക് മിസ്സൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയയെ അനുവദിക്കുന്നിനേക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുകയാണെന്ന് ട്രംപ് പറഞ്ഞതായി ലിന്‍ഡ്സി ഗ്രഹാം പറയുന്നു.

അയല്‍രാജ്യമായ ചൈന ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ മുന്നോട്ടു വെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം തുറന്നു പറഞ്ഞു.

ഉത്തരകൊറിയയുടെ ഭാഗത്തു നിന്നു ബാലിസ്റ്റിക് മിസ്സൈല്‍ ഉപയോഗിച്ച് അമേരിക്കയെ പ്രഹരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ഒരു യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.

ട്രംപ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയുള്ള വ്യക്തയാണ് ഗ്രഹാം എന്നുള്ളതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്.

തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈലിന് അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന്് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ പ്രസ്താവിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here