ഉറപ്പിച്ചു; നെയ്മര്‍ ബാര്‍സ വിടുന്നു

0
99

ലോകറെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ബ്രസീലിയന്‍ താരമായ നെയ്മറെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി സ്വന്തമാക്കുന്നു. ബാര്‍സലോണ വെച്ച 222 മില്യണ്‍ യൂറോ എന്ന ആവശ്യം പി.എസ്.ജി അംഗീകരിച്ചതായി പ്രമുഖ യൂറോപ്യന്‍ സ്‌പോര്‍ട്‌സ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച അന്തിമ കരാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പറയുന്നത്.
ഈ ട്രാന്‍സ്ഫര്‍ സീസണിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയാണ് നെയ്മറിന്റെ ക്ലബ് മാറ്റം. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ ബാര്‌സയുടെ ട്രെയിനിംഗ് സെഷനില്‍ നെയ്മര്‍ ചേര്‍ന്നുവെങ്കിലും നെയ്മറിന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ ഈ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും എന്നാണ് എജന്റ്‌റ് അടക്കമുള്ളവര്‍ നല്‍കുന്ന സൂചന. 120 മില്ല്യന്‍ യൂറോ വരെ ടാക്‌സ് നല്‍കിയ ശേഷമേ നെയ്മറിനെ ബാര്‍സയില്‍ നിന്നും പി.എസ്.ജിക്ക് കരാര്‍ ചെയ്യാന്‍ ആകൂ എന്നതാണ് കരാര്‍ പ്രഖ്യാപനത്തിന്റെ തടസം.
പ്രതിവര്‍ഷം ടാക്‌സ് കിഴിച്ച ശേഷം മുപ്പതു മില്ല്യന്‍ യൂറോ ആണ് നെയ്മറിനു പ്രതിഫലമായി കിട്ടുക. 2022 വരെയുള്ള കരാര്‍ ആകും ഫ്രഞ്ച് ക്ലബ് നെയ്മറിനു നല്‍കുക. 2013 ല്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്നും ബാര്‌സയില്‍ എത്തിയ നെയ്മര്‍ മെസ്സിയുടെ നിഴലില്‍ നിന്നും മോചിതനാകാന്‍ കഴിയാതെയാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് ചുവടു മാറ്റുന്നത്. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായാല്‍ 2016ല്‍ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് 105 മില്ല്യന്‍ യൂറോയ്ക്ക് എത്തിയ പോള്‍ പോഗ്ബയുടെ ട്രാന്‍സ്ഫര്‍ ലോക റെക്കോര്‍ഡ് തകരും.

LEAVE A REPLY

Please enter your comment!
Please enter your name here