ഐസക്കിന് മറുപടി ; കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപരമെന്ന് മിസോറം സര്‍ക്കാര്‍

0
79


കേരളത്തില്‍ ലോട്ടറി വില്‍പനയും നറുക്കെടുപ്പും നടത്തുന്നത് നിയമപരമായാണെന്നും അത് തടയുന്നത് അന്യായമാണെന്നും മിസോറം സര്‍ക്കാരിന്റെ പരസ്യം. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ മിസോറം ലോട്ടറി ഡയറക്ടറാണ് പരസ്യം നല്‍കിയത്. കേരളത്തില്‍ ലോട്ടറി വില്‍പന സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം. അന്യസംസ്ഥാന ലോട്ടറിക്ക് എതിരായി കടുത്ത നിലപാട് എടുത്ത ധനമന്ത്രി തോമസ്‌ ഐസക്കിനുള്ള മറുപടി കൂടിയാണ് മിസോറം സര്‍ക്കാരിന്‍റെ ഈ പരസ്യം.

മിസോറം ലോട്ടറിയോടുള്ള കേരള സര്‍ക്കാര്‍ നിലപാട് അന്യായമെന്ന് പരസ്യത്തില്‍ പറയുന്നു. പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഗോവ തുടങ്ങിയവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നടത്തിവരുന്നുണ്ടെന്നും അവിടങ്ങളിലൊന്നും തടസ്സങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും പരസ്യത്തില്‍ പറയുന്നു.മിസോറാം ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പ് താത്ക്കാലികാമായി നിര്‍ത്തിവെക്കാന്‍ മിസോറം നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണ് ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചത്.

ലോട്ടറിയുടെ മൊത്ത വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റ് ഉടമ ഡല്‍ഹി സ്വദേശി മേത്തയടക്കം മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലോട്ടറിയുടെ വിതരണം സ്തംഭിച്ച അവസ്ഥയിലായതോടെയാണ് നടത്തിപ്പ് താത്ക്കാലികമായി ഉപേക്ഷിച്ചത്.കേരളത്തിലെ പോലീസ്, ജിഎസ്ടി നടപടിക്രമങ്ങള്‍ ശക്തമാക്കിയതോടെയാണ് ലോട്ടറിയുടെ മുഴുവന്‍ നടപടിക്രമങ്ങളും നിര്‍ത്തിവെക്കാന്‍ മിസോറാം സര്‍ക്കാറും ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സും തീരുമാനിച്ചത്. ആദ്യ നറുക്കെടുപ്പ് ഓഗസ്റ്റ് ഏഴിന് തുടങ്ങി ആഴ്ചതോറും നറുക്കെടുപ്പ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതു സംബന്ധിച്ച പരസ്യങ്ങളും നല്‍കിയിരുന്നു.

ജിഎസ്ടി വന്നതോടെ ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 31 ടിക്കറ്റ് വില്‍പന തുടങ്ങി ആഗസ്റ്റ് ഏഴിനായിരുന്നു ആദ്യ നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.ആദ്യഘട്ടത്തില്‍ തന്നെ രേഖകള്‍ ഹാജരാക്കണമെന്ന് ജിഎസ്ടി, ടാക്‌സ് വകുപ്പുകള്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ രേഖ തൃപ്തികരമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു. രേഖമൂലം കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെ ജിഎസ്ടി എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ 15 ദിവസത്തെ സാവകാശംകൂടി വിതരണക്കാര്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here