ഒന്നിലധികം പാന്‍കാര്‍ഡ്; റദ്ദാക്കിയത് 11.44 ലക്ഷം കാര്‍ഡുകള്‍

0
87

രാജ്യത്ത് ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ഒരേ വ്യക്തിക്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവ റദ്ദാക്കിയതായി കേന്ദ്രധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംങ്വാര്‍. ഇത്തരത്തില്‍ 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകളാണ് റദ്ദാക്കിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 27 വരെ പ്രോട്ടോക്കോള്‍ ലംഘിച്ച 1,44,211 പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി. കൂടാതെ 27,1566 പാന്‍ കാര്‍ഡുകള്‍ വ്യജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ അവസരത്തിനു ശേഷവും നികുതി വെട്ടിപ്പ് നടത്തിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്തൊക്കെ നടപടികളാണ് ധാനകാര്യമന്ത്രാലയം ചെയ്തതെന്ന ചോദ്യത്തിന് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

7961 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 900 കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയതായും ഇതിനു പുറമേ 8239 ഓളം സര്‍വ്വേ നടത്തിയതിലൂടെ 6745 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

103 കോടി രൂപയുടെ അനധികൃത സ്വത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 102 സംഘങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകളെല്ലാം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here