ഔഷധി കേരളത്തെ അവഗണിക്കുന്നു; കേരളത്തില്‍ ഇല്ലാത്ത ഔഷധി മരുന്നുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുലഭം

0
168

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ആയുര്‍വേദ മരുന്ന് വില്‍പ്പന സ്ഥാപനമായ ഔഷധി കേരളത്തെ അവഗണിക്കുന്നതായി ആക്ഷേപം. ഔഷധി ഉത്പാദിക്കുന്ന ആയുര്‍വേദ മരുന്നുകളുടെ ക്ഷാമം കേരളത്തില്‍ രൂക്ഷമായി തുടരുമ്പോള്‍ ഔഷധി മരുന്നുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഔഷധി നല്‍കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പല ആയുര്‍വേദ മരുന്നുകളും ഔഷധി കടകളില്‍ ലഭ്യമല്ലെന്നിരിക്കെ ഔഷധിയെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഗൌരവതരമാകുന്നു. ലാഭം മാത്രം നോക്കുന്ന ഔഷധി നിലവില്‍ ജനങ്ങളില്‍ നിന്നും അകലുകയുമാണ്.

ആയുർവേദ ആശുപത്രികൾ ,ഡിസ്പെൻസറികൾ, ഔഷധി ഏജൻസികൾ എന്നിവിടങ്ങളിലെല്ലാം രണ്ടുമാസത്തിലധികമായി ഔഷധ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. കർക്കടകം തുടങ്ങുന്നതോടെ വിതരണം ചെയ്യുന്ന കർക്കടക കഞ്ഞികഞ്ഞിയുടെ കിറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു.

കർക്കടകം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഇതിന്റെ അസംസ്കൃത വസ്തുക്കൾക്കുള്ള ടെൻ‌ഡർ പോലും ക്ഷണിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഔഷധി മരുന്നുകള്‍ സംസ്ഥാനം വിടുകയുമാണ്. .

ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് , ഝാർഖണ്ഡ് , ഡൽഹി ,കർണാടക സംസ്ഥാനങ്ങളില്‍ ഔഷധി മരുന്നുകള്‍ സുലഭമായിരിക്കെയാണ് കേരളത്തില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഔഷധി മുന്നോട്ട് പോകുന്നത്.

ദശമൂലാരിഷ്ടം, ധന്വന്തരം കുഴമ്പ് തുടങ്ങിയ സാധാരണക്കാർ ഉപയോഗിക്കുന്ന മരുന്നുകളൊന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. മരുന്നുകള്‍ എത്തിക്കുന്ന കാര്യത്തില്‍ ഔഷധി പരാജയമാണെന്ന അവസ്ഥ നിലനില്‍ക്കെയാണ് കേരളത്തില്‍ മരുന്ന് നല്‍കാതെ മറ്റ് സംസ്ഥാന മാര്‍ക്കറ്റുകള്‍ തേടി ഔഷധി മുന്നോട്ട് പോകുന്നത്.

സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയില്‍ മുന്നോട്ട് പോകുമ്പോഴാണ് കേരളത്തെ അവഗണിച്ച് ഔഷധി സഞ്ചാരം തുടങ്ങുന്നത്. എന്നാല്‍ കേരളത്തില്‍ മരുന്ന് എത്തിക്കാതെ ഔഷധി മറ്റ് സംസ്ഥാന മാര്‍ക്കറ്റുകള്‍ മരുന്ന് വില്‍പ്പന നടത്തുന്നു എന്ന ആരോപണം ഔഷധി ചെയര്‍മാന്‍ കെ.ആര്‍.വിശ്വംഭരന്‍ തള്ളിക്ക്ളയുന്നു. ഞങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുണ്ട്‌.

മരുന്നുകളുടെ അസംസ്കൃത വസ്തുക്കള്‍ പൂര്‍ണ്ണമായി ലഭിക്കാതെ ഞങ്ങള്‍ മരുന്ന് നിര്‍മ്മിക്കില്ല. അതുകൊണ്ട് തന്നെ പല മരുന്നുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരം പ്രചാരണം വര്‍ധിക്കുന്നത്. കര്‍ക്കടക കഞ്ഞിയുടെ കാര്യം ഞങ്ങള്‍ക്ക് ഓര്‍ഡര്‍ വന്ന കിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. അല്ലാതെ അധികം കിറ്റുകള്‍ നിര്‍മ്മിക്കാറില്ല. വിശ്വംഭരന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here