കടക്കൂ പുറത്ത് പ്രയോഗത്തില്‍ അസ്വാഭീവകത ഇല്ലെന്ന് കോടിയേരി

0
101

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതില്‍ അസ്വാഭാവികതയില്ല: സിപിഎം


മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ നടപടി മനപൂര്‍വ്വമല്ലെന്നും, പ്രവേശനം ഇല്ലാത്ത സ്ഥലത്ത് മാധ്യമങ്ങള്‍ വന്നതിലുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിവാദസംഭവത്തില്‍ കോടിയേരി വിശദീകരണം നല്‍കിയത്.സംസ്ഥാനത്തെ ക്രമസമാധനനിലയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരുമായി സമാധാന ചര്‍ച്ചയ്ക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയപ്പോള്‍ ആണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച്ചയ്ക്ക് എത്തിയത്. ഈ സമയം കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.ഗവര്‍ണറുടെ നടപടിക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യവിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായി തളളിയാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട്.

 

LEAVE A REPLY

Please enter your comment!
Please enter your name here