കണ്ണൂര്‍ : കൊട്ടിയൂരിലെ വനംവകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞു. പത്തിലധികം കുഞ്ഞുങ്ങളെ ലഭിച്ചെന്നാണ് സൂചന. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാണ് രാജവെമ്പാലയുടെ ഇത്രയും മുട്ടകൾ ഒരുമിച്ചു വിരിയുന്നത്.
സാധാരണ ഗതിയില്‍ രാജവെമ്പാലകള്‍ മുട്ടയിടുന്നതും വിരിയിക്കുന്നതുമൊക്കെ ഉള്‍ക്കാട്ടിലാണ്. മനുഷ്യാവാസമുള്ളയിടങ്ങളില് ഇത് സംഭവിക്കാറില്ല എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ കൊട്ടിയൂരില്‍ കശുമാവിന് തോട്ടത്തിലാണ് മുട്ടകള്‍ വിരിഞ്ഞത്.
കശുമാവിന് തോട്ടത്തില്‍ രാജവെമ്പാല കൂടുവയ്ക്കുന്നത് കണ്ട് നാട്ടുകാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജവെമ്പാല മറ്റൊരു കൂട് നിര്‍മ്മിച്ച് മുട്ടയിടുകയായിരുന്നു.
ഇതറിഞ്ഞു എത്തിയ വനംവകുപ്പ് തുടര്‍ന്ന് രാജവെമ്പാലയ്ക്ക് സംരക്ഷണം ഒരുക്കി. ഇപ്പോള്‍ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് രാജവെമ്പാലയും കുട്ടികളും.