കൊലക്കേസ് : നിതീഷിനെതിരായ അയോഗ്യതാ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

0
84

കൊ​ല​ക്കേ​സ്​ പ്ര​തി​യാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ക്കു​ന്ന സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ കൊ​ല​ക്കേ​സ്​ മ​റ​ച്ചു​വെ​ച്ച​തി​നാ​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. കേ​സ്​ സി.​ബി.​െ​എ​ക്ക്​ വി​ട്ട്​ നി​തീ​ഷി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങ​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2015ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​േ​മ്പാ​ൾ ത​നി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സു​ള്ള വി​വ​രം മ​റ​ച്ചു​വെ​ച്ച​ത്​ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​​െൻറ ലം​​ഘ​ന​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ മ​നോ​ഹ​ർ ലാ​ൽ ശ​ർ​മ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.  ഒ​രു സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രെ നി​ല​വി​ലു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ൾ ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ നി​തീ​ഷ്​ കു​മാ​ർ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ത്​ മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചൊ​വ്വാ​ഴ്​​ച വി​ഷ​യം ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ മു​മ്പാ​കെ ബോ​ധി​പ്പി​ച്ച ശ​ർ​മ​യോ​ട്​ അ​ടു​ത്ത തി​ങ്ക​ളാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കു​ക​യാ​യി​രു​ന്നു. 1991ൽ ​ബാ​ഢ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സീ​താ​റാം സി​ങ്ങി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സാ​ണ്​ നി​തീ​ഷ്​ കു​മാ​റി​നെ​തി​രെ​യു​ള്ള​തെ​ന്ന്​ ഹ​ര​ജി​യി​ലു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here