കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിച്ചുതാമസിക്കുന്ന റിസോര്‍ട്ട് റെയ്ഡ്

0
74

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിച്ചുതാമസിച്ചിരുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബിജെപിയെ ഭയന്ന് 40 എംഎല്‍എമാര്‍ ഒളിവില്‍ താമസിക്കുന്ന ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഇന്നുരാവിലെ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഇതേസമയം പത്തു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഊര്‍ജവകുപ്പ് മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും റെയ്ഡ് നടത്തി.

എല്‍എല്‍എമാരെ ബെംഗളൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നത് ഡി.കെ ശിവകുമാരിന്റെ നേതൃത്വത്തിലായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥര്‍ കൂടാതെ സിആര്‍പിഎഫ് സംഘവും പരിശോധനയ്ക്ക് ഉണ്ടായിരുന്നു.

ഓഗസ്റ്റ് എട്ടിന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള പ്രവേശനത്തിന് എംഎല്‍എമാരെ കൂടെ നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയാണ് അഹമ്മദ് പട്ടേല്‍. നിലവില്‍ ഇപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സാമാജികരുടെ അംഗബലം 57 ല്‍ നിന്നും 50 ആയി കുറഞ്ഞിരിക്കുകയാണ്.

എന്നാല്‍ സംസ്ഥാനം വിട്ടു ഒളിച്ചു താമസിക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് ഗുജറാത്ത് എംഎല്‍എമാര്‍ പറയുന്നു. എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന് അഞ്ച് ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക. ഇനിയും കൂടുതല്‍പേര്‍ ബിജെപിയിലേക്ക് പോകും എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാരെ മൈസൂരുവിലെയോ മടിക്കേരിയിലെയോ റിസോര്‍ട്ടിലേക്ക് മാറ്റും. ബിജെപി രാജ്യസഭാ തിരിഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here