ചര്‍ച്ചയിലൂടെയുള്ള ഫലപ്രാപ്തി അടിത്തട്ടിലേക്കില്ല; തിരുവനന്തപുരത്ത് രാഷ്ട്രീയ അതിക്രമങ്ങള്‍ തുടരുന്നു

0
63

തിരുവനന്തപുരം: ചര്‍ച്ചയിലൂടെയുള്ള ഫലപ്രാപ്തി അടിത്തട്ടില്‍ എത്തിയില്ല, തിരുവനന്തപുരത്തെ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് അറുതിയാകുന്നില്ല. കാട്ടാക്കടയിലാണ് ആക്രമം തുടരുന്നത്.

സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം. ഫ്രാൻസിസിന്റെ വീട്ടിലേക്കു ഇന്നലെ രാത്രി അജ്ഞാതര്‍ പെട്രോള്‍ ബോംബ്‌ ആക്രമണം നടത്തി. അക്രമത്തില്‍ വീടിനു നാശം സംഭവിച്ചു. ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു.

സിപിഎം – ബിജെപി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ഫ്രാന്‍സിസിന്‍റെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷ പിന്‍വലിച്ച ഉടന്‍ തന്നെ ആക്രമണം നടന്നു.

ആക്രമണം നടന്നതായി വിവരം ലഭിച്ചാല്‍ ജില്ല നേതൃത്വങ്ങള്‍ പരസ്പരം ബന്ധപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്യുക എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഉന്നത തല ചര്‍ച്ചയില്‍ തീരുമാനമായത്.

എന്നാല്‍ ഈ തീരുമാനം അടിത്തട്ടിലേക്ക് നീങ്ങുന്നില്ല എന്നതിന്റെ സൂചനകൂടിയായി കാട്ടാക്കട അക്രമം വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here