ജീൻ പോൾ ലാലിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ്

0
60


അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും നടി പരാതി ഉന്നയിച്ച സംവിധായകൻ ജീൻ പോൾ ലാലിന് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. നടിയുടെ പരാതി പ്രകാരം അശ്ലീലച്ചുവയോടെ സംസാരിച്ചതിന് ജീൻ പോളും നടൻ ശ്രീനാഥ് ഭാസിയുമടക്കം നാല് പേർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം എസിജെഎം കോടതിയിൽ ജീൻ പോൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് പൊലീസിന്റെ റിപ്പോർട്ട്.
‘ഹണി ബീ-2’ എന്ന ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നൽകിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലിൽ എത്തിയപ്പോൾ അശ്ലീലസംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴി നൽകി. നടിയുടെ ആരോപണങ്ങൾ ശരിയാണെന്നും ആയതിനാൽ ജീൻ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിട്ട റിപ്പോർട്ടിൽ പറയുന്നു. ജാമ്യം നൽകരുതെന്ന് ഈ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർഇന്നലെ  രാവിലെ മരടിലെ ഹോട്ടലിലെത്തി തെളിവെടുത്തിരുന്നു.

ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാലേ തീരുമാനിക്കാനാവൂ എന്ന നിലപാടിലായിരുന്നു തുടക്കത്തിൽ പൊലീസ്. എന്നാൽ പരാതി നൽകിയ നടിയുടെ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സെൻസർ കോപ്പി പരിശോധിച്ച പൊലീസ് കണ്ടെത്തിുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here