ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്നു സര്‍വേ വിഭാഗം

0
84

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയില്‍ അല്ലെന്നു സര്‍വേ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയതെന്നും, ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇതിലും പഴയ രേഖകള്‍ ഇപ്പോള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വീണ്ടും സര്‍വേ നടത്തേണ്ടിവരും.

വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം മുന്‍പു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കലക്ടര്‍ എം.എസ്. ജയ സര്‍വേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിച്ചു. 30 വര്‍ഷത്തെ രേഖകളാണ് അന്നും പരിശോധിച്ചത്.

ഇതിനു മുന്‍പുള്ള രേഖകള്‍ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിര്‍മിക്കാന്‍ നല്‍കിയതാണെന്നാണ് പരാതിക്കാര്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാന്‍ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here