ഡോക്ക്ലാം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ എത്രയും വേഗം പിന്‍വലിക്കണമെന്ന് ചൈനയുടെ താക്കീത്. ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ കഴിഞ്ഞയാഴ്ച ബെയ്ജിംഗിലെത്തി ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷവും ചൈന ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് അസ്വാഭാവികമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
എത്രയും വേഗം സൈനികരെ പ്രദേശത്തു നിന്നു പിന്‍വലിക്കണമെന്നും. കടന്നു കയറ്റത്തെക്കുറിച്ച് ക്യത്യമായ അന്വേഷണം നടത്തണമെന്നുമാണ് ചൈന നല്‍കിയിരിക്കുന്ന താക്കീവ്.
എന്നാല്‍ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ജൂണ്‍ 30നാണ് ഇന്ത്യ അവസാനമായി ഔദ്യോഗിക പ്രതികരണം നടത്തിയത്.