നടിയെ ആക്രമിച്ച കേസ്; മധു വാര്യരില്‍ നിന്നു മൊഴിയെടുക്കുന്നു

0
137

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ മൊഴിയെടുക്കുന്നു. ഇതിനായി ആലുവാ പോലീസ് ക്ലബ്ബിലേക്ക് മധു വാര്യരെ വിളിച്ചു വരുത്തിയിട്ടുണ്ട്. കൂടാതെ ദിലീപിന്റെ സഹോദരീ, സഹോദരീ ഭര്‍ത്താവടക്കം മൂന്ന് പേരില്‍ നിന്നും നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭര്‍ത്താവാണ്. അതേസമയം മുന്‍ഭാര്യ മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം വേര്‍പെടുത്താനുള്ള സാഹചര്യത്തെക്കുറിച്ചാവും നടന്‍ കൂടിയായ മധു വാര്യരില്‍ നിന്ന് പൊലീസ് ചോദിച്ചറിയുക.

വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായോ എന്നും പൊലീസ് അന്വേഷിക്കും. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here