നടി ആക്രമിക്കപ്പെട്ട കേസിൽ അഭിഭാഷൻ അറസ്റ്റിൽ

0
110

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു. കേസിൽ തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ന് വൈകിട്ട് നാലോടെയാണ് രാജു ജോസഫ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ചോദ്യം ചെയ്യല്ലിനെത്തിയിരുന്നു. ചോദ്യം ചെയ്ത് ഒരു മണിക്കൂറിനു ശേഷം പോലീസ് ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടു പോയത് ഈ കാറിലാണെന്ന സംശയത്തെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പൾസർ സുനി നൽകിയ മെമ്മറി കാർഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏൽപ്പിച്ചെന്നും ഇയാൾ ഇത് നശിപ്പിക്കുകയായിരുന്നു എന്നും പ്രതീഷ് ചാക്കോ മൊഴി നൽകിയിരുന്നു.

തമിഴ്‌നാട് തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ള ടിഎൻ 69 ജെ 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ്  എത്തിയത്. ഇയാളുടെ അഭിഭാഷകനും കൂടെയുണ്ടായിരുന്നു. കേസിൽ  ഉൾപ്പെട്ടതിനാൽ കാറിന്റെ മറ്റു വിവരങ്ങൾ സർക്കാർ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here