നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 75 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍; മിക്കവര്‍ക്കും ഗുരുതര ക്രിമിനല്‍ പശ്ചാത്തലം

0
232

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ പുതിയ മന്ത്രിസഭയില്‍ സ്ഥാനമേറ്റ മന്ത്രിമാരില്‍ 75 ശതമാനം പേരും ക്രിമിനല്‍ കേസ് നേരിടുന്നവര്‍. കൊലപാതകം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, തട്ടിപ്പ്, തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടിരിക്കുന്നവരാണ് മന്ത്രിമാരില്‍ ഏറെയും.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ബീഹാര്‍ മന്ത്രിമാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശമുള്ളത്. 29 മന്ത്രിമാരാണ് നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. ഇവരില്‍  75 ശതമാനം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള കേസുകള്‍ ആണ് ഇവര്‍ക്കെതിരെയുള്ളത്.

2015 ലെ നിയമസഭാ വേളയില്‍ ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്. കഴിഞ്ഞ നിതീഷ്കുമാര്‍-ആര്‍ജെഡി മന്ത്രിസഭയിലെ മന്ത്രിമാരും സമാന കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിരുന്നു.

പുതിയ് മന്ത്രിസഭയില്‍ ഒന്‍പത് മന്ത്രിമാര്‍ എട്ടാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെ പഠിച്ചവര്‍ മാത്രമാണ്. 18 പേര്‍ മാത്രമാണ് ഡിഗ്രി പഠനമോ അതിനു മുകളിലോ പഠനം പൂര്‍ത്തിയാക്കിയവര്‍. മന്ത്രിമാര്‍ ആയി ചുമതലയേറ്റവ മുഴുവന്‍ പേരും കോടീശ്വരന്മാരുമാണ്.

രണ്ടേമുക്കാല്‍ കോടിയോ അതിനു മുകളിലോ ആസ്തിയുള്ളവരാണ് ഈ മന്ത്രിമാര്‍ മുഴുവന്‍ പേരും. എഡിആര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here