നിഷാമിനെ ജയില്‍ വിമോചിതനാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് തിരിച്ചടി; നിഷാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട്

0
83


കൊച്ചി : ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെ ജയില്‍ വിമോചിതനാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് തിരിച്ചടി. നിഷാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ്‌ റിപ്പോര്‍ട്ട് വന്നതോടെയാണ് നിഷാമിന് മുന്നില്‍ വഴിയടഞ്ഞത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നല്‍കി. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കുകയും ചെയ്തു. കുറെ നാളുകളായി നിഷാമിന്റെ മാനസികനില തകരാറിലാണെന്നു പ്രചാരണമുണ്ടായിരുന്നു.

നിഷാം ജയിലില്‍ അസ്വാഭാവികമായി പെരുമാറുന്നു എന്നു ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ അവസരത്തില്‍ തന്നെയാണ് നിഷാമിന് ചികിത്സയ്ക്കു സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുവായ പി.ഐ.അബ്ദുൽഖാദർ ഹർജി നല്‍കുന്നത്.

ഈ ഹര്‍ജി പരിഗണിച്ചാണ് നിഷാമിന് പരിശോധന നടത്താൻ ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കിയത്. കഴിഞ്ഞ 29നാണ് മെഡിക്കല്‍ ടീം നിഷാമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചത്. ആ റിപ്പോര്‍ട്ട് ആണ് ഹൈക്കോടതിക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here