പീഡനത്തിന് മുതിര്‍ന്ന യുവാവിന്റെ നാവ് വീട്ടമ്മ കടിച്ചുപറിച്ചെടുത്തു

0
114


രാത്രി വീട്ടുവളപ്പില്‍ പതിയിരുന്ന് പീഡനത്തിന് മുതിര്‍ന്ന യുവാവിന്റെ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചുപറിച്ചെടുത്തു. ബുധനാഴ്ച രാത്രി വൈപ്പിന്‍ ഞാറക്കലിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷ് എന്ന 30 വയസ്സുകാരനാണെന്ന് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിന്നീട് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ കയറിയ സമയം യുവാവ് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ശൗചാലയത്തില്‍നിന്ന് പുറത്തിറങ്ങിയ വീട്ടമ്മയെ ഇയാള്‍ കടന്നുപിടിച്ചു. ഇരുളില്‍ ആളെ വ്യക്തമായില്ലെങ്കിലും യുവാവിന്റെ ശ്രമം ചെറുത്ത അവര്‍, ചുംബിക്കാനൊരുങ്ങിയപ്പോള്‍ അയാളുടെ നാവ് കടിച്ചെടുക്കുകയായിരുന്നു.
ഇതോടെ വീട്ടമ്മയെ തള്ളിയിട്ട് ഓടിമറഞ്ഞ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തി. വ്യാഴാഴ്ച രാവിലെ പരാതിയുമായി ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ തെന്റ വായില്‍ കുടുങ്ങിയ പ്രതിയുടെ നാവിന്റെ രണ്ടു സെന്റിമീറ്റര്‍ നീളമുള്ള ഭാഗവും കൂെട കരുതിയിരുന്നു. ആശുപത്രി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളുടെ മുറിഞ്ഞ നാവിന്റെ ശസ്ത്രക്രിയ ഞായറാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് അവിവാഹിതനായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here