പ്രതിപക്ഷത്തെ ഒതുക്കാന്‍ കേന്ദ്രം ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു: സിദ്ധരാമയ്യ

0
173

കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടിലും ബംഗളൂരുവിലെ ആഡംബര റിസോര്‍ട്ടിലും നടത്തിയ ആദായ നികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗുജറാത്തിലെ എം.എല്‍.എമാര്‍ക്ക് പിന്തുണ നല്‍കുന്ന ശിവകുമാറിനെ ഭീഷണിപ്പെടുത്താനാണ് റെയ്ഡ്. സി.ആര്‍.പി.എഫിനെ റെയ്ഡ് നടത്താന്‍ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
റെയ്ഡില്‍ പൊലീസിന്റെ സഹകരണം ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന പൊലീസിനെയാണ് ഇതിനായി സമീപിക്കേണ്ടത്. സി.ആര്‍.പി.എഫിനെ ഉപയോഗിച്ചത് നിയമപരമായി തെറ്റാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്. ഇത് നല്ല രാഷ്ട്രീയമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടിലും ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ആഡംബര റിസോര്‍ട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ അഞ്ച് കോടി രൂപ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here