പൾസർ സുനിയുടെ അഭിഭാഷകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

0
88

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിന്റെ കാർ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വൈകിട്ട് നാലോടെയാണ് രാജു ജോസഫ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ചോദ്യം ചെയ്യല്ലിനെത്തിയതായിരുന്നു രാജു ജോസഫ്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടു പോയത് ഈ കാറിലാണെന്ന സംശയത്തെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പൾസർ സുനി നൽകിയ മെമ്മറി കാർഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏൽപ്പിച്ചെന്നും ഇയാൾ ഇത് നശിപ്പിക്കുകയായിരുന്നു എന്നും പ്രതീഷ് ചാക്കോ മൊഴി നൽകിയിരുന്നു.

തമിഴ്നാട് തൂത്തുക്കുടി രജിസ്ട്രേഷനിലുള്ള ടിഎൻ 69 ജെ 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ്  എത്തിയത്. ഇയാളുടെ അഭിഭാഷകനും കൂടെയുണ്ടായിരുന്നു. തുടർന്ന് ഒരു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു കാർ കസ്റ്റഡിയിൽ എടുത്ത്. കേസിൽ  ഉൾപ്പെട്ടതിനാൽ കാറിന്റെ മറ്റു വിവരങ്ങൾ സർക്കാർ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് രാജു ജോസഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here