റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു

0
86

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു. 0.25 ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.

റിസര്‍വ്ബാങ്ക് നിരക്ക് കുറയ്ക്കും മുന്‍പ് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അര ശതമാനം കുറച്ചു കഴിഞ്ഞു. പലിശ നിരക്ക് കുറയുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ഓഹരി സൂചികകള്‍ ഉയരുകയും ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അനുകൂലമായ ഒരു സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഇത്തരത്തില്‍ ഒരു കുറക്കല്‍ നടപടി തന്നയാണ് സാമ്പത്തിക വിദഗധര്‍ പ്രതീക്ഷിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തീക ഉപദേശക സമിതിയില്‍ ഉള്ള ചെയര്‍മാന്‍ ഊര്ജിത് പട്ടേല്‍ അടക്കമുള്ള ആറു അംഗങ്ങളില്‍ നാല് പേര്‍ റിപ്പോ നിരക്ക് 0.25 ശതമാനം കുറയ്ക്കണം എന്ന നിലപാട് ആണ് കൈക്കൊണ്ടത്. എന്നാല്‍ ആര്‍.ബി.ഐ എക്സിക്യൂട്ടീവ് ഡയരക്ടര്‍ മൈക്കല്‍ പത്ര നിലവിലെ സ്ഥിതി തുടരണം എന്ന് ആവശ്യപെട്ടപ്പോള്‍ രവീന്ദ്ര ദോലാകിയ പലിശ നിരക്ക് 0.50 ശതമാനം കുറയ്ക്കണം എന്നാ നിലപപ്ട് ആണ് കൈക്കൊണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here