വെള്ള വഴിമാറി ; സര്‍ക്കാര്‍ ആശുപത്രികളിലെ മാലാഖമാര്‍ ഇനി ആകാശ നീലയില്‍

0
111

യൂണിഫോം പരിഷ്‌കരിക്കണമെന്ന സര്‍ക്കാര്‍ നേഴ്‌സുമാരുടെ ദീര്‍ഘകാലാവശ്യം സാക്ഷാല്‍ക്കരിച്ച് സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിറക്കി. ആരോഗ്യവകുപ്പിലും ആരോഗ്യവിദ്യാഭ്യാസ വകുപ്പിലുമുള്ള സ്റ്റാഫ് നേഴ്‌സ്, ഹെഡ്‌നേഴ്‌സ്, മെയില്‍ നേഴ്‌സ് എന്നിവരുടെ യൂണിഫോമാണ് പരിഷ്‌കരിച്ചത്. സ്റ്റാഫ് നേഴ്‌സിന് ആകാശനീല നിറമുള്ള ചുരിദാര്‍/സാരിയും വെള്ള ഓവര്‍കോട്ടും ഹെഡ് നേഴ്‌സിന് ഇളം വയലറ്റ് നിറം(ലാവന്‍ഡര്‍) ചുരിദാര്‍/സാരിയും വെള്ള ഓവര്‍കോട്ടുമായിരിക്കും യൂണിഫോം.മെയില്‍ നേഴ്‌സിന് കറുത്ത പാന്റ്, ആകാശനീല ഷര്‍ട്ട്, വെള്ള ഓവര്‍കോട്ട് എന്നിവയും യൂണിഫോമായി അനുവദിച്ചു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരിഷ്‌കരണ ഉത്തരവ്. യൂണിഫോം പരിഷ്‌കരണത്തോടെ നേഴ്‌സുമാരെ ഇതര ജീവനക്കാരില്‍നിന്ന് വേര്‍തിരിച്ചറിയാനുമാകും. ദീര്‍ഘകാല ആവശ്യം നടപ്പാക്കിയ സര്‍ക്കാരിനെ കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ അഭിവാദ്യം ചെയ്തു. ഇഎസ്‌ഐ ആശുപത്രികളിലെ നേഴ്‌സുമാരുടെയും യൂണിഫോം പരിഷ്‌കരിച്ചുള്ള ഉത്തരവ് തൊഴില്‍വകുപ്പ് ഉടന്‍ ഇറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here