ഷാജോണിന് വേണ്ടി രജനി ചിത്രത്തിന്റെ ഷൂട്ട് നീട്ടി

0
121

നടൻ ഷാജോണിന് വേണ്ടി തമിഴ് സംവിധായകൻ ഷങ്കർ രജനി ചിത്രം യന്തിരൻ രണ്ടിന്റെ ചിത്രീകരണം നീട്ടി. ഷാജോണിന്റെ ദൃശ്യത്തിലെ പ്രകടനം കണ്ടാണ് ഷങ്കർ ഷാജോണിനെ കാസ്റ്റ് ചെയ്തത്. ഷങ്കറിന്റെ ഓഫീസിൽ നിന്നാണ് താരത്തെ വിളിച്ചത്. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണെന്നാണ് ഷാജോൺ കരുതിയത്. താൽപര്യമുണ്ടെങ്കിൽ മേയ് 10 മുതൽ 18 വരെ ചെന്നൈയിൽ എത്തണമെന്നും അറിയിച്ചു. അക്ഷയ്കുമാറും ഒത്തുള്ള കോമ്പിനേഷൻ സീനാണെന്നും സൂചിപ്പിച്ചു. എന്നാൽ ആ ദിവസങ്ങളിൽ ഗൾഫിൽ സ്റ്റേജ്ഷോയ്ക്ക് പോകണമെന്ന് ഷാജോൺ മറുപടി നൽകി. ചെറിയ സീനാണെങ്കിലും അഭിനയിക്കണമെന്നുണ്ട്. ഗൾഫ് ഷോ കഴിഞ്ഞ് എപ്പോ വേണമെങ്കിലും എത്താമെന്നും ഉറപ്പ് നൽകി.

അരമണിക്കൂർ കഴിഞ്ഞ് ഷങ്കറിന്റെ ഓഫീസിൽ നിന്ന് വീണ്ടും വിളിച്ചു. ജൂൺ 10നും 13നും ഇടയിൽ വരാമോന്ന് ചോദിച്ചു. താരം ഓകെ പറഞ്ഞു. അങ്ങനെ ഷാജോൺ ജൂൺ 12ന് ചെന്നൈയിലെത്തി. താമസിക്കാനായി ആഢംബര ഹോട്ടലിൽ കൊണ്ടുപോയപ്പോഴാണ് യന്തിരനിലേക്ക് തന്നെയാണ് വിളിച്ചതെന്ന് ഷാജോൺ ഉറപ്പിച്ചത്. അടുത്ത ദിവസം അക്ഷയ്കുമാറും ഒത്തുള്ള സീനുകളാണ് ചിത്രീകരിച്ചത്. ഇതിനിടെ രജനീകാന്തിനെ പരിചയപ്പെടണമെന്ന് ഷാജോൺ ഷങ്കറിന്റെ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടു.

ഒരു ദിവസം ഷാജോൺ കാരവനിൽ ഇരിക്കുമ്പോൾ ഷങ്കർ വിളിപ്പിച്ചു. അവിടെ ചെന്നപ്പോൾ ഷങ്കറും കൂടെയുണ്ടായിരുന്ന ആളും എഴുന്നേറ്റു. കൂടെയുണ്ടായിരുന്നത് രജനീകാന്തായിരുന്നു. രജനീകാന്ത് അമേരിക്കയിൽ നിന്ന് ചികിൽസ കഴിഞ്ഞ് എത്തിയ സമയമായിരുന്നു. അദ്ദേഹവുമായി ഷാജോൺ കുറച്ച്നേരം സംസാരിച്ചു. ഷങ്കറിനാണെങ്കിൽ കൊച്ചിൻ ഹനീഫയെ കുറിച്ച് മാത്രാമാണ് പറയാനുണ്ടായിരുന്നത്. ദീപാവലിക്കാണ് യന്തിരൻ ടു റിലീസ്. അതിനായി കാത്തിരിക്കുകയാണ് ഷാജോൺ. കഥാപാത്രത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് കർശന നിർദ്ദേശമുണ്ടെന്ന് താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here