സികെ വിനീതിന് സെക്രട്ടേറിയേറ്റില്‍ ജോലി; പി യു ചിത്രക്ക് ധനസഹായം

0
84

ഫുട്ബോള്‍ താരം സികെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിനീതിന് പുതിയ ജോലി നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ഏജീസ് ഓഫീസ് ജീവനക്കാരന്‍ ആയിരുന്ന വിനീതിനെ ലീവ് എടുക്കുന്ന്നു എന്ന കാരണം പറഞ്ഞു പിരിച്ചു വിടുകയായിരുന്നു.  വേണ്ട പിന്തുണ നല്‍കുമെന്ന് അന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ വിനീതിനെ തേടി ജോലിയുടെ രൂപത്തില്‍ എത്തുന്നത്‌. അത്ലറ്റിക് താരം പി യു ചിത്രക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. എലൈറ്റ് വിഭാഗത്തില്‍ പെടുത്തിയാണ് ചിത്രക്ക് ധനസഹായം നല്‍കുക. അന്താരാഷ്ട്ര താരമായിട്ടും സാമ്പത്തിക പരാതീനതകള്‍ ചിത്രക്ക് ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഭക്ഷണത്തിനുളള അലവന്‍സായി ചിത്രക്ക് 500 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here