സ്വകാര്യ ബസുകള്‍ 18 നു പണിമുടക്കുന്നു

0
64
Stranded passengers walk next to parked buses at a bus depot during a day-long strike in Jammu November 19, 2012. The strike was called by the Jammu Transporters Welfare Association to protest against the state government for not revising the transport passengers' fares after the diesel price hike, local media reported on Monday. REUTERS/Mukesh Gupta (INDIAN-ADMINISTERED KASHMIR - Tags: CIVIL UNREST TRANSPORT) - RTR3ALW7

ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സ്വകാര്യ ബസുകള്‍ ഈ മാസം 18ന് സൂചനാ പണിമുടക്ക് നടത്തുന്നു. തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകളുടെ വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഇക്കൊല്ലം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here