ഹണിബീ ടു കേസ്; മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി ജീന്‍പോളും, ശ്രീനാഥ് ഭാസിയും

0
99

ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ക്കെതിരെ വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു യുവനടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ജീന്‍പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ ടെക്നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here