ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന പ്രചാരണത്തിന്‍റെ മുഖ്യലക്‌ഷ്യം എഡിജിപി എന്നു സൂചന; വിരമിച്ച ഉന്നതന്‍റെ പങ്ക് ചൂണ്ടിക്കാട്ടിയുള്ള രഹസ്യ റിപ്പോര്‍ട്ട് ഡിജിപിക്ക്

0
136

കൊച്ചി: കോടതിയില്‍ സീല്‍ ചെയ്ത കവറില്‍ ഇട്ട് സൂക്ഷിച്ചിരിക്കുന്ന നടി ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന പ്രചാരണത്തിനു പിന്നിലെ മുഖ്യലക്‌ഷ്യം കേസ് അന്വേഷിക്കുന്ന എഡിജിപി എന്നു സൂചന. സര്‍വീസില്‍ നിന്നും വിരമിച്ച ഉന്നതന്റെ കൈകള്‍ ഇതിനു പിന്നിലുണ്ട് എന്ന രഹസ്യ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ ചോർന്നതായുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയവരുടെ ലക്‌ഷ്യം താത്കാലികമായെങ്കിലും അന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപിയെ മാറ്റിനിർത്തലായിരുന്നുവെന്നും പോലീസ് ഉന്നതര്‍ അനുമാനിക്കുന്നു.

കോടതിയില്‍ മുദ്രവച്ച കവറിലുള്ള പീഡന ദൃശ്യങ്ങൾ കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഫൊറൻസിക് ലാബിൽ വിദ്യാർഥികൾക്കു മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടു എന്ന ആരോപണമാണ് ഉയര്‍ന്നത്.

എഡിജിപിയുടെ ബന്ധു അടുത്ത് വര്‍ഷം വരെ പഠിച്ച മെഡിക്കല്‍ കോളേജ് ആണ് ആരോപണ വിധേയമായത്. ഉടനടിയുള്ള പോലീസ് ചോദ്യം ചെയ്യലില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലാ എന്നു പോലീസിനു വ്യക്തമായിരുന്നു.

അപ്പോഴാണ്‌ കേസിലെ ഗൂഡാലോചനയുമായി ഈ സംഭവത്തിനു ബന്ധമുണ്ട് എന്ന അനുമാനം വരുന്നത്. അതോടെയാണ് ഒരു പ്രത്യേക പോലീസ് സംഘം ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here