അനുഷ്‌കാ ഷെട്ടിയെക്കുറിച്ച് ആരുമറിയാത്ത കാര്യങ്ങള്‍

0
145
മറ്റ് പല നടിമാരെ പോലെ സിനിമയിലും അഭിനയിക്കുന്നയാളല്ല അനുഷ്‌കാ ഷെട്ടി. ഷൂട്ടിംഗ് ഇല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങിക്കൂടും. പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല. സിനിമയിലോ, സിനിമാ സംബന്ധമായ ചടങ്ങുകളിലോ മാത്രമേ മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടൂ. സാരിയാണ് ഇഷ്ടവേഷം. യോഗയാണ് താരത്തിന്റെ സൗന്ദര്യത്തിന്റെയും പ്രസരിപ്പിന്റെയും രഹസ്യം. യോഗ പരിശാലിപ്പിക്കുന്നത് നടി ഭൂമികയുടെ ഭര്‍ത്താവ് ഭരത് ഠാക്കൂറാണ്. ഏത് ഭാഷയും പെട്ടെന്ന് പഠിച്ചെടുക്കാനുള്ള അത്ഭുതസിദ്ധി അനുഷ്‌കയ്ക്കുണ്ട്. ഇപ്പോള്‍ തമിഴ് നന്നായി സംസാരിക്കും. അനുഷ്‌കയുടെ യഥാര്‍ത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്.
ധാരാളം പുസ്തകങ്ങള്‍ വായിക്കും. ട്യൂസ്‌ഡെയ്‌സ് വിത്ത് മോറിയാണ് ഇഷ്ടപ്പെട്ട നോവല്‍. കവിതകളും ഇഷ്ടമാണ്. പ്രിയപ്പെട്ട കവിതകള്‍ തന്റെ ഡയറിയില്‍ കുറിച്ച് വച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ മനസിന് പിടിച്ചാല്‍ എന്ത് വിട്ട്വീഴ്ചയ്ക്കും താരം തയ്യാറാണ്. ബാഹുബലി രണ്ടിന് വേണ്ടി ഭാരം നന്നായി കൂട്ടിയിരുന്നു. തടികുറയ്ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. വണ്ണം കൂടിയതിനാല്‍ ബാഹുബലിയുടെ ട്രെയിലര്‍ ലോഞ്ചിന് താരം പങ്കെടുത്തില്ല. ബാഹുബലിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഏറ്റവും വലിയ നേട്ടമായി താരം കരുതുന്നു. അമിതാഭ്ബച്ചന്‍, ഋത്വിക് റോഷന്‍, പ്രഭാസ്, മഹേഷ് ബാബു എന്നിവരോടൊത്ത് അഭിനയിക്കാനാണിഷ്ടം.
അനുഷ്‌കയുടേത് ബാംഗ്ലൂരിലെ ബിസിനസ് ഫാാമിലിയാണ്. മൂത്ത സഹോദരന്‍ രമേഷ് ദന്തഡോക്ടറാണ്. സ്വന്തമായി ആസ്പത്രിയുണ്ട്. ഇളയ സഹോദരന്‍ ഗുണരഞ്ജന്‍ അറിയപ്പെടുന്ന ബിസിനസുകാരനാണ്. താരത്തിനും ബിസിനസില്‍ താല്‍പര്യമുണ്ട്. പല ബിസിനസുകാരും അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ച് തല്‍ക്കാലം താരം ചിന്തിക്കുന്നില്ല. നല്ല കുറേ സിനിമകള്‍ ചെയ്യണം. അത് മാത്രമാണ് ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here