ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ സുന്ദരികളായ സ്ത്രീകള്‍

0
79


സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് സൈനികരെ വശീകരിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ചൈനയും പാകിസ്താനും. ശത്രുക്കള്‍ ഒരുക്കുന്ന ഇത്തരം ഹണിട്രാപ്പുകളില്‍ വശംവദരാകരുതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

ശത്രുക്കളുടെ ഇത്തരം തന്ത്രങ്ങള്‍ക്കെതിരെ സൈന്യത്തിന് ബോധവത്കരണം നടത്തുന്നുണ്ടെന്നും രഹസ്യാന്വേഷണം വെളിപ്പെടുത്തുന്നു. പാകിസ്താനി, ചൈനീസ്, ഉര്‍ദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സൗന്ദര്യവും ആകര്‍ഷകത്വവുമുള്ള സ്ത്രീകളെയാണ് ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ ശത്രുരാജ്യങ്ങള്‍ രംഗത്തിറക്കിയിരിക്കുന്നത്.

നിരന്തരം സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന സൈനികര്‍ ശത്രുരാജ്യങ്ങളുടെ നിരീക്ഷണത്തില്‍ ആയിരിക്കും. ചൈനീസ് നിര്‍മ്മിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന സൈനികരെ ചൈനയ്ക്ക് വളരെ എളുപ്പം തങ്ങളുടെ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ കഴിയും.

ഒരു പ്രത്യേക നിരീക്ഷണത്തിലൂടെയാണ് ശത്രു സൈന്യത്തെ വീഴ്ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നവരെയും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിച്ച് ആദ്യം അവരുമായി സൗഹൃദത്തിലാവുന്നതാണ് ആദ്യഘട്ടം.

പിന്നീട് അവരുമായി ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സൗഹൃദം വളര്‍ത്തിയെടുക്കുന്നു. തുടര്‍ന്ന് കാഫിഷോപ്പുകളില്‍ കണ്ടുമുട്ടുകയും ആ ബന്ധം ദൃഡപ്പെടുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ഒടുവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലാക്കി സൈനികരെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് പദ്ധതി.

സൈന്യവുമായി ബന്ധപ്പെട്ട് അതീവ സുരക്ഷ സ്വഭാവമുള്ള വിവരങ്ങള്‍ ബ്ലാക്കമെയിലിലൂടെ ചോര്‍ത്താനാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here