ഇന്ത്യയിലെ നൂറോളം പാലങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍

0
50

ഇന്ത്യയിലെ നൂറോളം പാലങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ആകെയുള്ള 1.6 ലക്ഷം പാലങ്ങളില്‍ നൂറെണ്ണം പൂര്‍ണമായും അപകടാവസ്ഥയിലാണ്.

അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ അപകടങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് മികച്ച റോഡുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും, പരിസ്ഥിതി സംരക്ഷിക്കുന്നതിലും വരുന്ന പ്രശ്‌നങ്ങളാണ് റോഡ് നിര്‍മ്മാണത്തില്‍ ചിലപ്പോഴക്കെ കാലതാമസം വരുത്തുന്നതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

കൂടാതെ 3.85 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here