കൊച്ചി: എം.ജി.യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസിനു ഗുരുതര മര്‍ദ്ദനമേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നാണ് മര്‍ദ്ദനമേത്. എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്നാണ് മര്‍ദ്ദനമേറ്റത്.
ഇന്നു നടന്ന യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംജി യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ അലോഷ്യസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥിതി ഗുരുതരമായതിനാല്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായാണ് വിവരം. കെഎസ് യു ജില്ലാ പ്രസിഡന്റിനു തന്നെ മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കെഎസ് യു നാളെ എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.