എം. വിന്റ്‌സന്റ് എം.എല്‍.എയ്ക്ക് ഒരു കേസില്‍ ജാമ്യം

0
76

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിനു ഒരു കേസില്‍ ജാമ്യം അനുവദിച്ചു. മദ്യശാലക്കെതിരെ സമരം നടത്തിയ കേസിലാണ് നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യം അനുവദിച്ചത്.

പൊതുമുതല്‍ നശിപ്പിച്ചു എന്ന പൊലീസിന്റെ വാദം ശരിയല്ലെനും പണം കെട്ടി വക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 11ന് നടന്ന മദ്യശാല വിരുദ്ധ സമരത്തിന്റെ ഭാഗമായാണ് എം. വിന്‍സെന്റിനെതിരെ കേസെടുത്തത്.

പൊതുമുതല്‍ നശിപ്പിച്ചു, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. ബാലരാമപുരത്ത് ബിവറേജസിന്റെ മേല്‍നോട്ടത്തിലുള്ള മദ്യവില്‍പനശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരെ വിവിധ സംഘടനകളുടെ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കണ്ടാലറിയാവുന്നവരുടെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. വിന്‍സെന്റിനെ ഒന്നാം പ്രതിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here