എറണാകുളം ജനറൽ ആശുപത്രിക്ക് സച്ചിന്റെ സമ്മാനം ഡിജിറ്റൽ എക്‌സറേ യൂണിറ്റ്

0
313


ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായി കൊച്ചിക്കാർക്ക്  സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം എത്തുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റിനായി സച്ചിൻ ടെണ്ടുൽക്കർ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. 70 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറണമെന്നും എറണാകുളം ജില്ലാ കളക്റെ സച്ചിന്റെ ഓഫീസ് അറിയിച്ചു. ഹൈബി ഈഡൻ എംഎൽഎ നൽകിയ അപേക്ഷയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

ഇതോടെ സച്ചിനും കൊച്ചിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടുതൽ ദൃഢമാകുന്നതായി തെളിയുന്നു. നേരത്തെ കൊച്ചിയിലെ കുമ്പളത്ത് സച്ചിൻ ആഢംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു. അടുത്ത ഐഎസ്എൽ സീസണിനോട് അടുക്കുമ്പോൾ സച്ചിൻ കൊച്ചിക്ക് നൽകിയ പുതിയ സമ്മാനം കൊച്ചിക്കാർക്കും മലയാളികൾക്കും കൂടുതൽ ആവേശം പകരും.

അതിനിടെ സച്ചിൻ  വ്യാഴാഴ്ച  രാജ്യ സഭയിൽ ഹാജരായി. ഹാജർ വളരെ കുറവായിരുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന സച്ചിൻ രാജ്യസഭയുടെ മൺസൂൺ സെഷനിൽ ഇതാദ്യമായിട്ടാണ് എത്തിയത്. 2017 മാർച്ച് വരെ 348 ദിവസത്തിൽ 23 ദിവസം മാത്രമായിരുന്നു സച്ചിന്റെ രാജ്യസഭയിലെ ഹാജർ.

LEAVE A REPLY

Please enter your comment!
Please enter your name here