ഓണ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിക്കും; നാല് അവധി എടുത്താല്‍ ലഭിക്കുക ഒന്നൊര ആഴ്ച അവധി

0
114

തിരുവനന്തപുരം: ഓണ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിക്കും. നാല് ദിവസം അവധി എഴുതിക്കൊടുത്താല്‍ 12 ദിവസം വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കും. സെപ്തംബര്‍ ആദ്യവാരമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട അവധിക്ക് സാധ്യത തെളിയുന്നത്.

രണ്ട്, , ഏഴ്, എട്ട്, 11 തീയതികളിൽ അവധിയെടുക്കുന്നവർക്ക് ഒന്നു മുതൽ 12 വരെ തുടർച്ചയായി അവധി ലഭിക്കും. വരുന്ന സെപ്റ്റംബർ മാസത്തിലെ ആദ്യവാരമാണ് അവധി സാധ്യത വരുന്നത്, സെപ്റ്റംബർ ഒന്നിനു വെള്ളിയാഴ്ച ഈദുൽ അസ്ഹയാണ്. അത് അവധി ദിനമാണ്.

മൂന്നിനു ഞായർ, നാലിനു തിരുവോണം, അഞ്ചിനു മൂന്നാം ഓണം, ആറിനു ശ്രീനാരായണഗുരു ജയന്തി, ഒൻപതിനു രണ്ടാം ശനി, 10 ഞായർ, 12 ശ്രീകൃഷ്ണ ജയന്തി. എല്ലാം അവധി ദിനങ്ങള്‍. അതിനു ഇടയ്ക്ക് വരുന്ന നാല് ദിനങ്ങള്‍ കൂടി അവധി എടുത്താല്‍ തുടര്‍ച്ചയായ അവധി ഇവര്‍ക്ക് ആഘോഷിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here